Mohammad Rizwan spent two nights in ICU before semi-final, photos emerge after Pakistan lose to Australia
ടി20 ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ മാത്യു വെയ്ഡിന്റെ വെടിക്കട്ട് പ്രകടനത്തില്‍ പാകിസ്താനെ തകര്‍ത്ത് ആസ്‌ത്രേലിയ ഫൈനലില്‍ എത്തിയെങ്കിലും പാകിസ്താനുവേണ്ടി വീറുറ്റ പോരാട്ടമാണ് ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ കഴ്ചവച്ചത്.സെമിഫൈനലില്‍ അര്‍ധസെഞ്ചുറി നേടിയ റിസ്‌വാന്‍ മത്സരത്തിന്റെ മുൻപുള്ള രണ്ട് ദിവസവും ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.